ആകർഷണത്തിന്റെയും സ്നേഹത്തിന്റെയും മനഃശാസ്ത്രം (psychology of attraction and love) -
മനുഷ്യ മനസ്സ് വികാരങ്ങളുടെ പ്രഹേളികയാണ്. ഓരൊരുത്തരുടെയും മനസ്സ് ഓരൊ രീതിയിൽ ആണ് പ്രവർത്തിക്കുന്നത്. പക്ഷെ മനുഷ്യ മനസ്സുകളിൽ കണ്ടു വരുന്ന വികാരങ്ങൾക്ക് എല്ലാം തന്നെ പൊതുവായ ചില രാസപ്രവർത്തനങ്ങളുടെ പരിണിത ഫലമാണ്. ആകർഷണം (Attraction ) , സ്നേഹം (Love) എന്നീ വികാരങ്ങളുടെ മനഃശാസ്ത്രം ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഒരു കുട്ടിക്ക് കളിപ്പാട്ടങ്ങളോട് തോന്നുന്ന വികാരമാണ് ആകർഷണീയത. ആ കളിപ്പാട്ടം തന്റെ കൈയിൽ കിട്ടുന്നതു വരെ കരയും. എന്നാൽ ആ കളിപ്പാട്ടം കൈയിൽ കിട്ടി കുറച്ചു നേരം കഴിഞ്ഞാൽ അതെടുത്ത് എറിയും നശിപ്പിക്കും. കുറെ നേരം അതിനോട് കളിച്ച് കഴിയുമ്പോൾ മടുപ്പ് തോന്നും. വീണ്ടും അതിലും ആകർഷണീയമായ ഒരു കളിപ്പാട്ടം കാണും വീണ്ടും അത് കിട്ടാൻ വേണ്ടി വാശി പിടിച്ച് കരയും. കൗമാരം എത്തുമ്പോൾ അത് ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും ഇതേ ആകർഷണീയത തോന്നും. അവിടെയും മനസ്സിലെ ആകർഷണീയത അവനെ കൊണ്ട് അവളില്ലാതെ ജീവിക്കാൻ കഴിയില്ല എന്നും അവൾക്ക് തിരിച്ചും തോന്നും. അപ്പോഴാണ് നാം കാണുന്നത് - അവന് വേണ്ടി കൈത്തണ്ട മുറിക്കുന്നു, പ്രണയിനിക്ക് വേണ്ടി മരിക്കാൻ പോകുന്നു, തന്റെ പ്രേമം നിരസിച്ചവളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു, ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ ട്രെയിനിന് തല വെക്കുന്നു തുടങ്ങിയ ചപലമായ ചിന്തകൾ ഒരു കൊച്ചു കുട്ടി കളിപ്പാട്ടം കിട്ടാത്തതിന് വാശി പിടിച്ച് കരയുന്നതിന് തുല്യം മാത്രമാണ് ഇത്തരം പ്രവർത്തികൾ . തനിക്ക് വേണ്ടി ജീവിതം ഹോമിക്കാൻ വരെ തയ്യാറായി എന്ന ബാലിശമായ ചിന്ത ഒക്കെ എങ്ങനെ ഉണ്ടാകുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. എന്നാൽ പ്രായമാകുമ്പൊൾ ഇവരെ പിടിച്ച് കെട്ടിച്ചു വിട്ടു കഴിഞ്ഞാൽ ആദ്യത്തെ മൂന്ന് വർഷം വരെ അടിച്ച് പൊളിച്ച് excitement ഓടു കൂടി ജീവിക്കും. അതു കഴിയുമ്പൊൾ ഒരാൾ മറ്റൊരാളുടെ കുറ്റങ്ങൾ കണ്ടു തുടങ്ങും പിന്നീട് ഒരു തരം വിരസതയിലേക്ക് നീങ്ങും. പീന്നീടുള്ള ജീവിതം കുട്ടികൾ ഒക്കെ ആയി ചില സാമൂഹിക സാംസ്കാരിക കടിഞ്ഞാണുകൾ മൂലം ബന്ധം നില നിർത്തി പോകുന്നു അതിനു കഴിയാത്തവർ ഡൈവോഴ്‌സിലേക്ക് പോകുന്നു.
ഇനി നമുക്ക് സ്നേഹത്തെ കുറിച്ച് ഒന്ന് ആലോചിച്ച് നോക്കാം . ഒരു അമ്മയ്ക്ക് മക്കളോടുള്ള സ്നേഹം അത് ഇനി മക്കൾ അമ്മയെ ഉപേക്ഷിച്ചു പോയാലും ആ അമ്മയ്ക്ക് വളർത്തി വലുതാക്കിയ തന്റെ മക്കളെ ഒരിക്കലും വെറുക്കാൻ കഴിയില്ല. സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിനെ സ്നേഹിക്കുകയായിരുന്നു. ഒരിക്കലും അദ്ദേഹം വികാരപരമായി ക്രിക്കറ്റിനെ സമീപിക്കുന്നത് നാം കണ്ടിട്ടില്ല. ചിലർ പൂന്തോട്ടം ഉണ്ടാക്കുകയും അതിൽ നിന്ന് ഒരു പൂവ് പോലും പറിക്കാതെ അതിനെ വളർത്തുന്നത് കണ്ടട്ടില്ലേ. തന്റെ ജോലിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ കണ്ടിട്ടില്ലേ. ഒരാൾ തനിക്ക് ഇഷ്ടപ്പെട്ട ഒരു സ്കൂട്ടർ വാങ്ങി. അതിൽ കുറെ നാൾ ചുറ്റി നടന്നപ്പോൾ മടുത്തു അടുത്ത സ്‌കൂട്ടർ വാങ്ങുന്നു. മറ്റൊരാൾ ആകട്ടെ തന്റെ ആദ്യ സമ്പാദ്യം കൊണ്ട് വാങ്ങിയ ആ വാഹനം അതിനോടുള്ള സ്നേഹം കാരണം അത് ചീത്തയായാലും അതിനെ വർക്ക് ഷോപ്പിൽ കൊടുത്ത് നന്നാക്കി അതിനു ചെയ്യേണ്ട സർവ്വീസൊക്കെ കൃത്യ സമയത്ത് ചെയ്ത് അതിനെ പരിപാലിക്കുന്നു.
മനശ്ശാസ്ത്രം പറയുന്നത് ഒരാൾക്ക് ഒരു വസ്തുവിനോടൊ ഒരാളൊടൊ ഉള്ള തീവ്രമായ ആകർഷണം വെറും 4 മാസം മാത്രം നില നില്ക്കുന്നു എന്നാണ്. പരസ്പരം വിവാഹം കഴിച്ച് ജീവിക്കുന്നവരിൽ ഈ ആകർഷണവും സ്‌നേഹവും മൂന്ന് വർഷം വരെ നില നില്ക്കുന്നു. പിന്നീട് ഈ വികാരങ്ങളുടെ വേലിയേറ്റം നില്ക്കുകയാണ് (Neutralisation of emotions) പിന്നീടാണ് നാം ചിന്തിക്കുന്നത് താൻ തെരഞ്ഞെടുത്തയാൾ അയാളുടെ രീതികൾ അല്ലെങ്കിൽ ആ വ്യക്തിത്വത്തെ നാം ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്നത് . വൈകാരിതകൾ നഷ്ടപ്പെട്ട ശേഷവും തനിക്ക് മറ്റൊന്നിനെ അല്ലെങ്കിൽ മറ്റൊരാളെ ഇഷ്ടപ്പെടാൻ സാധിക്കുമ്പൊൾ മാത്രമാണ് അത് സ്നേഹമായി മാറുന്നത് . അതു കൊണ്ട് മനസ്സിന്റെ വൈകാരിക തീവ്രതയെ മാറ്റി വച്ച് ചിന്തിച്ച് യുക്തി പൂർണ്ണമായി ചിന്തിക്കാൻ പുതിയ തലമുറയ്ക്ക് കഴിയട്ടെ.

No comments:
Post a Comment