പരാജയങ്ങളെ എങ്ങിനെ വിജയമാക്കി മാറ്റാം
(Convert failure to Success) -
ജീവിതത്തിൽ പല തരം പ്രശ്നങ്ങളിലും പരാജയങ്ങളിലും ചെന്നു പെടുക സാധാരണമാണ്. പക്ഷെ പരാജയത്തിന്റെ പടുകുഴിയിൽ വീണു കിടക്കുന്നവരുടെതല്ല ലോകം. പരാജയത്തിൽ നിന്ന് മുന്നേറാൻ കഴിയുമ്പൊഴൊ പരാജയങ്ങളെ പാഠങ്ങളാക്കി മാറ്റാൻ കഴിയുകയൊ ആണ് ചെയ്യെണ്ടത്.
ജീവിതത്തിലെ പ്രതിസന്ധികളെ പരാജയങ്ങളെ മറി കടക്കാനുള്ള ശേഷി മനുഷ്യനുണ്ട്. പക്ഷെ പലപ്പോഴും മനസ്സാണ് നമ്മെ പരാജയപ്പെടുത്തുന്നത്. ഒരിക്കൽ പരാജയപ്പെട്ടാൽ വീണ്ടും പരാജയപ്പെടും എന്ന ഭീതി ഉപബോധ മനസ്സിലേക്ക് തള്ളി വിടുന്നു. മനസ്സിൽ പതിയുന്ന പല കാര്യങ്ങളും ഉപബോധ മനസ്സിൽ നിന്നാണ് (Sub conscious mind). മനസ്സിൽ പോസിറ്റീവ് ചിന്തകൾ ഉണ്ടാകണമെങ്കിൽ ഉപബോധ മനസ്സ് മനസ്സിലേക്ക് ആ ചിന്ത കടത്തി വിടണം.
ഉപബോധ മനസ്സിൽ നിന്ന് അത്തരം ചിന്തകൾ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സിലേക്ക് പോസിറ്റീവ് ആയ ചിന്തകൾ കൊണ്ട് നിറയ്ക്കണം. ജീവിത വിജയം നേടിയ പലരെയും കുറിച്ച് നാം കേട്ടിട്ടുണ്ട് അവരുടെ ഭാഗ്യം എന്നോ അവരുടെ നേട്ടങ്ങളെ അസൂയയോടെ നോക്കി കാണുന്നു. ജീവിത വിജയം നേടിയവരുടെ മനസ്സിന്റെ ചിന്താശരണികൾ ആണ് മനസ്സിലാക്കേണ്ടത്. ജീവിതത്തിൽ അവർ നേട്ടങ്ങൾ കൊയ്തത് അവരുടെ പോസിറ്റീവ് ചിന്തകൾ കൊണ്ടാണ്.
സച്ചിൻ ടെണ്ടുൽക്കർ എന്ന മഹാനായ ക്രിക്കറ്റുകാരൻ ഉണ്ടായതിനു പിന്നിലെ ചാലക ശക്തി അദ്ദേഹത്തിന്റെ സഹോദരൻ അജിത് ടെണ്ടുൽക്കർ ആയിരുന്നു. ഒരിക്കൽ ടെയൊട്ടാ എന്ന കാർ കമ്പനിയിലേക്ക് ജോലി അന്വേഷിച്ചു ചെന്ന ഹോണ്ട എന്ന ചെറുപ്പക്കാരനെ ആ കമ്പനി ജോലി നിരസിക്കുകയും പിന്നീട് ടൊയൊട്ട എന്ന കമ്പനിക്ക് ഏറ്റവും വലിയ ഭീഷണിയായി മാറാൻ കഴിഞ്ഞ ഹോണ്ട എന്ന കാർ കമ്പനിയുടെ രൂപീകരണത്തിൽ എത്തി നില്ക്കുകയും ചെയ്തു. ദീർഘ കാലം കെനിയയിൽ ക്ളറിക്കൽ ജോലി ചെയ്തു കൊണ്ടിരുന്ന ധിരുഭായ് അംബാനി ലോകത്തെ അതിസമ്പന്നനായ വ്യക്തി ആയി മാറി. തന്റെ 999 പരീക്ഷണങ്ങളും വ്യർത്ഥമായ ശേഷം ബൾബ് കണ്ടു പിടിച്ച തോമസ് ആൽവാ എഡിസൺ തുടങ്ങിയ അനേകരുടെ വിജയ ഗാഥകൾ നമുക്ക് മുന്നിലുണ്ട്.
തങ്ങളുടെ നേട്ടങ്ങളുടെ പിന്നിൽ പരാജയങ്ങളായിരുന്നു എന്ന് രേഖപ്പെടുത്തിയ മഹാന്മാർ. പക്ഷെ അവർ ഒരിക്കലും പരാജയങ്ങളിൽ വേദനിച്ച് ജീവിതം വേണ്ടെന്ന് വച്ചവരല്ല മറിച്ച് പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടവരാണ്. മനസ്സിന്റെ ശക്തി കൊണ്ട് ജീവിതത്തെ വിജയിച്ചവർ. തോൽവി സമ്മതിക്കുന്നതിലല്ല ജീവിതം തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറാനുള്ള മനസ്സ് ഉണ്ടാകുക എന്നതാണ് പ്രധാനം.

No comments:
Post a Comment