എങ്ങനെ തീരുമാനങ്ങൾ കൈക്കൊള്ളാം ?
(How to make decisions ?)
ജീവിതത്തിൽ പലപ്പോഴും തീരുമാനങ്ങൾ എടുക്കാൻ പാടു പെടുന്ന ചിലരെ നമുക്കറിയാം. ഉറച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുക ആത്മ വിശ്വാസത്തിന്റെ തെളിവാണ്. പക്ഷെ തീരുമാനം എടുക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചില തീരുമാനങ്ങൾ എടുത്ത ശേഷം വിഡ്ഢിത്തമായി പോയി എന്ന് നമുക്ക് തോന്നാറുണ്ട്. ഒരിക്കലും നമ്മുടെ തീരുമാനങ്ങളിൽ പശ്ചാത്തപിക്കാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ജീവിതത്തിൽ നമുക്ക് അത്യാവശ്യമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് (urgent) പ്രാധാന്യമേറിയ കാര്യങ്ങളും (important) ചെയ്യാനുണ്ട്. നമ്മൾ എപ്പോഴും ചെയ്യുന്നത് അത്യാവശ്യ (urgent) കാര്യങ്ങൾക്ക് മുൻഗണന കൊടുക്കുന്നു എന്നാണ്. ഇത് തെറ്റായ നയമാണ്. ജീവിതത്തിൽ എപ്പോഴും പ്രാധാന്യമേറിയ കാര്യങ്ങൾക്കാണ് (important) മുൻഗണന കൊടുക്കേണ്ടത്. എനിക്ക് ഇന്ന് അത്യാവശ്യമായി ഒരു കല്യാണത്തിന് പോകേണ്ടതുണ്ട്. വീട്ടിൽ ഭാര്യക്ക് അല്ലെങ്കിൽ മകന് സുഖമില്ലാതെ കിടക്കുകയാണ്. ആശുപത്രിയിൽ കൊണ്ടു പോകണം. പ്രാധാന്യം ആശുപത്രിയിൽ പോകുക എന്നതിന് കൊടുക്കാം. വളരെ നാളുകൾക്ക് ശേഷം പിണങ്ങി നിന്ന ഒരു ബന്ധുവിന്റെ മകളുടെ കല്യാണമാണ്. പോയില്ലെങ്കിൽ വീണ്ടും ഒരു അകല്ചയ്ക്ക് കാരണമാകും. ഭാര്യയ്ക്ക് ചെറിയ പനിയെ ഉള്ളൂ മകനെ ഏർപ്പാട് ചെയ്ത് ആശുപത്രിയിൽ കൊണ്ടു പോകാൻ എന്നിട്ട് വിവാഹത്തിനു പോകാൻ തീരുമാനിച്ചു. രണ്ടു പ്രാധാന്യമേറിയ കാര്യങ്ങൾ വരുമ്പോൾ കൂടുതൽ പ്രാധാന്യമേറിയ കാര്യങ്ങൾക്ക് ( most innportant ) മുൻഗണന കൊടുക്കാം.
കുട്ടികളെ കൊണ്ട് ചെറുതിലേ തീരുമാനങ്ങൾ എടുക്കാൻ ശീലിപ്പിക്കുക. അത്യാവശ്യ കാര്യങ്ങൾ, പ്രാധാന്യമുള്ളവ, അതിപ്രധാനമുളളവ എന്ന രീതിയിൽ കാര്യങ്ങൾ വിലയിരുത്തി തീരുമാനങ്ങൾ എടുക്കാൻ കുട്ടികളെ ശീലിപ്പിക്കുക. മകന് അവധി ദിവസം കിട്ടിയപ്പോൾ കളിക്കാൻ പോകണം കൂട്ടുകാരൊടൊപ്പം. വീട്ടിലേക്ക് അരി പൊടിപ്പിക്കാൻ ഉണ്ട് അടുത്ത ദിവസത്തെ പ്രാതലിന്. ആദ്യം മില്ലിൽ പോയി അരി പൊടിപ്പിക്കട്ടെ എന്നിട്ട് കളിക്കാൻ വിടാം. ഇതു പോലെ ഓരൊ പ്രവർത്തിയുടെയും പ്രാധാന്യം കുട്ടികൾ ചെറുതിലെ ശീലിക്കട്ടെ. ഹോട്ടലിൽ പോയി ആഹാരം ഓർഡർ ചെയ്യുമ്പൊൾ (Budget) ചെയ്ത് ആഹാരം ഓർഡർ ചെയ്യാൻ അവർ ശീലിക്കട്ടെ. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ശീലിച്ചാൽ പിന്നീട് ജീവിതത്തിൽ പല പ്രതിസന്ധികളിലും തീരുമാനം കൈകൊളളാൻ അവർക്ക് സഹായകമാകും.

No comments:
Post a Comment