കുട്ടികളിലെ അഭിരുചി -
പലപ്പോഴും നമ്മളിൽ പലരും നമ്മുടെ കഴിവും പ്രാഗത്ഭ്യവും തെളിയിക്കാൻ കഴിവുള്ള ജോലിയിൽ ആയിരിക്കില്ല നമ്മൾ എത്തി പെടുന്നത്. അങ്ങനെ നമ്മുടെ അഭിരുചി മനസ്സിലാക്കാതെ തൊഴിൽ രംഗങ്ങളിൽ ചെന്നു പെട്ടാൽ പെട്ടെന്ന് തന്നെ ചെയ്യുന്ന തൊഴിലിനോട് മടുപ്പ് ഉണ്ടാകുകയും ചെയ്യുന്നു.
മാതാപിതാക്കൾക്ക് ഒന്നുകിൽ തങ്ങളുടെ കുട്ടികൾ നല്ല ശമ്പളം കൊയ്യുന്ന ജോലി അല്ലെങ്കിൽ സമൂഹത്തിൽ മറ്റുള്ളവരുടെ മുമ്പിൽ അന്തസ്സ് കാണിക്കാൻ വേണ്ടി തങ്ങളുടെ കുട്ടികളെ അവർക്ക് പോലും ഇഷ്ടമല്ലാത്ത കോഴ്‌സുകളിൽ കൊണ്ടു ചേർത്ത് അവരുടെ ഭാവി തളർത്തുന്ന കാഴ്ച ഇന്ന് പല മേഖലയിലും നാം കാണുന്നുണ്ട് . ഒരാൾക്ക് തന്റെ അഭിരുചിയും വൈദഗ്ദ്ധ്യവും കണ്ടെത്തി അതിനെ വളർത്തി എടുത്തെങ്കിൽ മാത്രമെ അയാൾക്ക് ആ ജോലിയിൽ നല്ല രീതിയിൽ ശോഭിക്കാൻ കഴിയൂ. അത് കണ്ടെത്താൻ കുട്ടികളെ സഹായിച്ചു കൊടുക്കുകയും അവർക്ക് വേണ്ട രീതിയിൽ പരിശീലനം നല്കാനുമായാൽ ഇത്തരം പ്രശ്നങ്ങൾ നമുക്ക് ഒഴിവാക്കാൻ കഴിയും. കാലാകാലമായി വൈദ്യ ശാസ്ത്ര രംഗവും വളരെയധികം നൈപുണ്യം വേണ്ട എഞ്ചിനിയറിംഗ് മേഖലയിലും വിദ്യാഭ്യാസ കച്ചവടം നടക്കുകയാണ്.
ഇന്ന് ഏതൊരു തൊഴിൽ രംഗത്തു പ്രവേശിക്കാനുള്ള അനന്ത സാധ്യത നമ്മുടെ മുന്നിൽ തുറന്നു കിടക്കുകയാണ്. നമ്മുടെ തലച്ചോർ (Brain ) ഓരൊ വിദ്യാർത്ഥികളിലും ഓരൊ രീതിയിൽ ആണ് പ്രവർത്തിക്കുന്നത്. ചില കുട്ടികൾക്ക് അവരുടെ ഉള്ളിലുള്ള energy level കൂടുതലായിരിക്കും (Hyperactive) അങ്ങനെയുള്ള കുട്ടികൾക്ക് ഒരിടത്തു അടങ്ങിയിരുന്ന് ചെയ്യേണ്ട വളരെ സൂക്ഷ്മമായി ചെയ്യേണ്ട തൊഴിലുകൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. Energy level കുറവുള്ള കുട്ടിക്ക് (Hypoactive) കൂടുതൽ ശ്രമകരമായ ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടും. ചില കുട്ടികൾക്ക് ഭാഷ, കല, സാഹിത്യം എന്നീ മേഖലകളിൽ ആയിരിക്കും കൂടുതൽ പ്രാവീണ്യം. ചില കുട്ടികളിൽ ശാസ്ത്രം, കണക്ക് എന്നീ മേഖലകളിൽ ആയിരിക്കും കൂടുതൽ പ്രാവീണ്യം. അതിൽ തന്നെ ഏതു മേഖലയാണ് കുട്ടിക്ക് കൂടുതൽ പ്രാവീണ്യം ഉദാഹരണത്തിന് എഞ്ചിനീയറിംഗ് - സിവിൽ, മെക്കാനിക്കൽ, കംപ്യൂട്ടർ, എലക്ട്രോണിക്സ്, കെമിക്കൽ, ഫുഡ് ടെക്നോളജി അങ്ങനെ പലതരം ഓപ്ഷൻ ഉണ്ട്. പക്ഷെ ആ കുട്ടിയുടെ വൈദഗ്ദ്ധ്യം ഏതു മേഖലയാണ് എന്ന് കണ്ടെത്തി കൊടുത്തു കഴിഞ്ഞാൽ അവർ ആ മേഖലയിൽ ശോഭിക്കും. അധ്യാപനം, ഡിസൈനിംഗ്, ജേണലിസം , ഹോട്ടൽ മാനേജ്മെന്റ്, ബിസിനസ് മാനേജ്മെന്റ്, ബാങ്കിങ്ങ് , ചാർട്ടേഡ് അക്കൗണ്ടൻസി എന്നീ മേഖലകളിലെല്ലാം പ്രത്യേക കഴിവും പ്രാവീണ്യവും ആവശ്യമാണ്. ഇങ്ങനെ ശാസ്ത്രീയമായി കുട്ടികളിലെ കഴിവ് കണ്ടെത്തി പരിപോഷിപ്പിച്ചാൽ കൂടുതൽ കഴിവ് തെളിയിക്കുന്ന ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാൻ സാധിക്കും

No comments:
Post a Comment