ബന്ധങ്ങൾ കാത്തു സൂക്ഷിക്കുക (Managing relationships) -
നാം ദൈനം ദിനം പലരുമായി ബന്ധങ്ങൾ സ്ഥാപിക്കാറുണ്ട്. പക്ഷെ എങ്ങനെ ബന്ധങ്ങൾ കാത്തു സൂക്ഷിക്കാം എന്ന് അറിയേണ്ടതുണ്ട് . ഇല്ലെങ്കിൽ ബന്ധങ്ങളിൽ വിള്ളൽ സംഭവിക്കുകയും ഒരിക്കൽ നല്ല ബന്ധം ഉണ്ടായിരുന്നവർ പിന്നീട് ആ ബന്ധങ്ങൾ മറക്കുവാനും ഇടയാക്കുന്നു.
ഊഷ്മളമായ ബന്ധങ്ങൾ എപ്പോഴും വേണ്ടത് നല്ല ആശയ വിനിമയമാണ് (effective communication). എപ്പോഴും സംസാരിച്ചിരിക്കണം എന്നല്ല പരസ്പരം മനസ്സിലാക്കുവാൻ (mutual understanding) ഉള്ള ബന്ധങ്ങൾ ആയിരിക്കണം. പരസ്പര ബഹുമാനവും ( mutual respect) പരസ്പര വിശ്വാസവും (mutual trust ) ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുന്നു.
പ്രതീക്ഷ (expectations) - പല ബന്ധങ്ങളും നശിക്കുന്നത് അമിത പ്രതീക്ഷകളിലൂടെയാണ്. യാഥാർത്ഥ്യ ബോധമില്ലാത്ത പ്രതീക്ഷകളാണ് പലപ്പോഴും ബന്ധങ്ങളെ അകറ്റുന്നത്. പല വിവാഹ ബന്ധങ്ങളും തകരുന്നത് ഇത്തരം പ്രതീക്ഷകളിലൂടെയാണ്. ഭർത്താവ് ഭാര്യയിൽ നിന്നും ഭാര്യ ഭർത്താവിൽ നിന്നും പ്രണയിക്കുന്നവർ തമ്മിലും പലപ്പോഴും പ്രതീക്ഷകൾ അർപ്പിക്കുന്നു. അത്തരം പ്രതീക്ഷകൾ തകിടം മറിയുമ്പോൾ നിരാശയും പിന്നീട് പരസ്പരം അകല്ച്ചയും ഉണ്ടാകുന്നു. തന്നിൽ ഒളിഞ്ഞു കിടക്കുന്ന അരക്ഷിതത്വം (insecurity) ആണ് പ്രതീക്ഷകളായി മാറുന്നത്. ഒരിക്കലും വഴക്കിടില്ല എന്ന് പ്രതീക്ഷ, എന്നും സ്നേഹിക്കപ്പെടും എന്ന പ്രതീക്ഷ, എന്നും സുരക്ഷിതത്വം അനുഭവപ്പെടും എന്ന പ്രതീക്ഷ ഇത്തരം പ്രതീക്ഷകളാണ് ബന്ധങ്ങളെ വഷളാക്കുന്നത്. പ്രതീക്ഷകളില്ലാത്ത ബന്ധങ്ങളോ യാഥാർത്ഥ്യ ബോധമുള്ള പ്രതീക്ഷകളോ (realistic expectations) ഉള്ള ബന്ധങ്ങളാണ് കൂടുതൽ ശാശ്വതമായി നിലനില്ക്കുക.
മറ്റുള്ളവരെ മനസ്സിലാക്കുക (Be empathetic) - മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിയണമെങ്കിൽ അവർ പറയുന്നത് എന്താണെന്നും അവരുടെ മനസ്സിലെ വികാരങ്ങൾ (emotions) എന്താണെന്നും മനസ്സിലാക്കാൻ കഴിയണം. ക്ഷമയോടെ കാര്യങ്ങളെ മനസ്സിലാക്കാൻ കഴിയുക എന്നത് നല്ല ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കും
ബന്ധങ്ങളിലെ അകലങ്ങൾ കാത്തു സൂക്ഷിക്കുക (giving space in relationship) - ബന്ധങ്ങളിലെ അകലങ്ങൾ കാത്തു സൂക്ഷിച്ചാൽ മാത്രമെ നല്ല ബന്ധങ്ങൾ ഉണ്ടാകൂ. ഏതു സമയവും ഭർത്താവിനു പിന്നാലെ നടന്നാലോ ഏതു സമയവും ഭാര്യയുടെ പിന്നാലെ നടന്നാലോ അവർക്ക് മടുപ്പുളവാകും. അതു സുഹൃത് ബന്ധം ആയാലും ശരി ഒരു പരിധി എല്ലാ ബന്ധങ്ങളിലും ആവശ്യമാണ്
ബന്ധങ്ങളിലെ പൊരുത്തക്കേടുകൾ (conflict in relationships) - ബന്ധങ്ങളിൽ പൊരുത്തക്കേടുകളും അഭിപ്രായ വ്യത്യാസങ്ങളും സർവ്വ സാധാരണമാണ്. എന്നാൽ ഈ പൊരുത്തക്കേടുകളെയും അഭിപ്രായ വ്യത്യാസങ്ങളെയും കുറിച്ച് ചിന്തിച്ചിരിക്കാതെ എങ്ങനെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താം എന്നതിലാണ് നല്ല ബന്ധങ്ങൾ ഉണ്ടാകുന്നത്. ജീവിതത്തിൽ ഓരൊ മുഹൂർത്തത്തിലും ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകും എന്നാൽ ഒരുമിച്ച് എങ്ങനെ അവയ്ക്ക് പരിഹാരം ഉണ്ടാക്കാം എന്നതാണ് ബന്ധങ്ങൾ നില നിർത്തുന്നതിലെ സവിശേഷത. People worry about the problems in life instead of looking for solutions.

No comments:
Post a Comment