വികാരങ്ങളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് ?
(How to respond to your emotions ? )
ജീവിതത്തിൽ പല മുഹൂർത്തങ്ങളിലും നമ്മുടെ മനസ്സിൽ വികാരങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ വികാരങ്ങളെ നിയന്ത്രിക്കുകയാണോ വേണ്ടത് അതൊ പ്രകടിപ്പിക്കുകയാണോ വേണ്ടത്. വികാരങ്ങൾ നിയന്ത്രിക്കുകയോ പ്രകടിപ്പിക്കുകയോ അല്ല വേണ്ടത് വികാരങ്ങളെ സ്വീകരിക്കുകയാണ് വേണ്ടത് . (Accept your emotions).
രണ്ടാമതായി ചെയ്യേണ്ടത് വികാരങ്ങളെ മനസ്സിലാക്കുക എന്നതാണ്. ( understand your emotions ) എന്നതാണ്. നമ്മുടെ മനസ്സിൽ വികാരങ്ങളുടെ തള്ളിക്കയറൽ ഉണ്ടാകുമ്പൊൾ പക്വത (Maturity) ഉളളവർ സ്വീകരിക്കുന്ന ഒരു രീതി മനസ്സിലാക്കാം. നാം എവിടെയാണോ ഒരു രണ്ടു മിനിറ്റ് കണ്ണുമടച്ച് നമ്മുടെ ഉള്ളിൽ വികാരങ്ങൾ എത്തിയെന്ന് പറഞ്ഞ് അതിനെ സ്വീകരിച്ച് അതിന് പേരു നല്കുക. ഉദാ- ദേഷ്യം, വിഷമം, ലജ്ജ. നിർബന്ധമായും കണ്ണടച്ചിരിക്കണം കാരണം എന്നാൽ മാത്രമെ നമുക്ക് നമ്മുടെ ഉള്ളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂ. അതിന് ശേഷം ആ വികാരങ്ങൾ നമ്മുടെ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉളവാക്കുന്നത് എന്ന് ശ്രദ്ധിക്കുക. രണ്ട് മിനിറ്റ് ആ വികാരം നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ ശ്വാസഗതിയിലും, ഹൃദയമിടിപ്പിലും, ശരീരത്ത് എവിടെയെങ്കിലും വേദന ഉണ്ടാകുന്നെങ്കിൽ ആ ഭാഗത്തേക്കും പേശികൾ വലിഞ്ഞു മുറുകുക എന്നീ മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നത് മനസ്സിലാക്കുക.
പതിയെ ശ്വാസഗതിയെ നിയന്ത്രണത്തിൽ കൊണ്ടു വരിക. (Control your respiration ) ശ്വാസഗതി നിയന്ത്രണ വിധേയമാക്കാൻ ശ്വാസ താളത്തിൽ ശ്രദ്ധിക്കുകയും പതിയെ ദീർഘമായി ശ്വാസം ഉള്ളിലേക്ക് എടുക്കുകയും ദീർഘമായി പുറത്തേക്ക് വിടുകയും ചെയ്യുക. ആദ്യമൊക്കെ അഞ്ചൊ പത്തോ മിനിറ്റ് എടുത്തേക്കാം പക്ഷെ പതിയെ ഇത് ശീലമാക്കിയാൽ രണ്ട് മിനിറ്റ് കൊണ്ട് തന്നെ നമുക്ക് നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന വികാരങ്ങളെ മനസ്സിലാക്കാനും അവയെ സ്നേഹപൂർവ്വം മടക്കി അയക്കാനും കഴിയും. താഴെ കാണുന്ന ചിത്രത്തിൽ നിന്ന് നമ്മുടെ മനസ്സിലെ വികാരങ്ങൾ എന്തൊക്കെയെന്ന് മനസ്സിലാക്കാം.

No comments:
Post a Comment