കളിയാക്കൽ എങ്ങനെ നേരിടാം ?
(How to face bullying ? )
സ്കൂൾ തലത്തിൽ തുടങ്ങി പിന്നീട് ജീവിതത്തിൽ തന്നെ മറ്റുള്ളവരെ കളിയാക്കുക എന്നത് ഒരു സ്വഭാവമായി കൊണ്ടു നടക്കുന്ന ചിലരുണ്ട്. എന്നാൽ കളിയാക്കപ്പെടുന്ന വ്യക്തി പലപ്പോഴും മാനസിക സംഘർഷത്തിലേക്ക് എത്തി പെടുകയും ആത്മ വിശ്വാസം കുറഞ്ഞവരായി മാറി പോകുന്ന അവസ്ഥ ഉണ്ട് . സ്കൂളുകളിൽ ചില കുട്ടികൾ ഇത്തരം പ്രശ്നങ്ങളിൽ പെടാറുണ്ട്. സ്കൂളിൽ പോകാൻ മടി, സ്വയം ഒതുങ്ങുക, പ0നത്തിൽ പിറകോട്ടു പോവുക എന്നിങ്ങനെ പല പ്രശ്നങ്ങൾ നേരിടും. എങ്ങനെ ഇതിനെ നേരിടണം എന്നറിയാതെ മാതാ പിതാക്കളോടു പോലും തുറന്നു പറയാൻ പറ്റാതെ വിഷമിക്കുന്ന കുട്ടി പിന്നീട് ജീവിതത്തിൽ ആത്മ വിശ്വാസം ലഭിക്കാതെ മയക്കു മരുന്നിനും മദ്യത്തിനും അടിമയായി തീരുന്നു. മാതാ പിതാക്കൾ വളരെയേറെ വിദ്യാർത്ഥികളായ കുട്ടികൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന സംഗതിയാണ് ഇത്. നിങ്ങളുടെ കുട്ടികൾ ആത്മവിശ്വാസമുള്ളവരായി വളരാൻ നിങ്ങൾ വേണം ആ ചുമതല ഏറ്റെടുക്കാൻ. തന്റെ എല്ലാ പ്രശ്നങ്ങൾക്കും ഒപ്പം മാതാ പിതാക്കൾ ഉണ്ട് എന്ന തോന്നലും കളിയാക്കൽ എന്താണ് എങ്ങിനെയാണ് നേരിടേണ്ടതെന്നും അവരെ പഠിപ്പിച്ചു കൊടുക്കേണ്ട ചുമതല ഒരു രക്ഷിതാവിന് ഉണ്ട്. നിങ്ങളുടെ കുട്ടികൾ അങ്ങനെ എന്തെങ്കിലും പരാതികൾ പറയുന്നുണ്ടെങ്കിൽ എത്ര ചെറിയ ക്ലാസിൽ ആയാലും നിങ്ങൾ ആ കുട്ടിയെ ശ്രദ്ധിക്കുകയും പരിഹാരം കണ്ടെത്താൻ സഹായിക്കുകയും വേണം.
എന്തിനാണ് പലരും നമ്മെ കളിയാക്കുന്നത് എന്ന് ആദ്യം അറിയുക. എന്താണ് കളിയാക്കുന്നവരുടെ ചേതോവികാരം ? ശരിക്കും കളിയാക്കുന്നവരുടെ പിന്നിലെ ചേതോവികാരം അരക്ഷിതാവസ്ഥയാണ് (a deep feeling of insecurity) . സ്വന്തം അരക്ഷിതാവസ്ഥ മറച്ചു പിടിക്കാൻ വേണ്ടി മാത്രമാണ് ഇത്തരക്കാർ മറ്റുള്ളവരെ കളിയാക്കുന്നത്. ആത്മ വിശ്വാസമുള്ളവർ മറ്റുള്ളവരോട് ബഹുമാന പൂർവ്വം മാത്രമെ ഇടപെടുകയുള്ളൂ . സ്വന്തം വീട്ടിലെ അരക്ഷിതാവസ്ഥ സ്വന്തം കഴിവുകളിലെ വിശ്വാസ കുറവ് ഇത് മാറ്റിയെടുക്കാൻ മറ്റുള്ളവരെ കളിയാക്കുന്നവരാണ് ബഹു ഭൂരിപക്ഷവും.
രണ്ടാമത്തെ കാരണം കുശുമ്പ് അഥവാ Jealou sy ആണ് . കളിയാക്കപ്പെടുന്നവരോടുള്ള അടങ്ങാത്ത കുശുമ്പ് ആണ് അവരെ കളിയാക്കി അവരെ വൃണപ്പെടുത്തി അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുക എന്നത്. പാവം എന്ന് തോന്നിക്കുന്നവരെയാണ് ഇത്തരത്തിലുള്ള കളിയാക്കലുകളിൽ ഇരയാകേണ്ടി വരുന്നത്.
ചിലർ സ്നേഹത്തോടെ കളിയാക്കുന്നവരുമാകാം. അറിവില്ലായ്മ കൊണ്ടും കളിയാക്കുന്നവർ ഉണ്ട്. ഒരു വിക്കുള്ള കുട്ടിയെ മറ്റുള്ളവർ കളിയാക്കുമ്പോൾ അവർ അറിയുന്നില്ല ആ കുട്ടിയുടെ മനസ്സ് എന്തു മാത്രം വേദനിക്കുന്നുണ്ടെന്ന്
എങ്ങനെ കളിയാക്കലിനെ നേരിടാം - ഒരാൾ നിങ്ങളെ കളിയാക്കുമ്പൊൾ ആദ്യം ചെയ്യേണ്ടത് കണ്ടില്ലെന്ന് നടിക്കുക എന്നതാണ്. IGNORE BULLYING. നമ്മളെ ഒരാൾ കളിയാക്കിയാൽ നമ്മൾ അത് ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടാൽ കളിയാക്കുന്നവർ മടുക്കും. നിങ്ങളുടെ വികാരങ്ങളെ മുറിപെടുത്തുക എന്നതാണ് കളിയാക്കുന്നവരുടെ ഉദ്ദേശം. അത് ശ്രദ്ധിക്കുന്നില്ല എന്ന് കാണുകയാണെങ്കിൽ കളിയാക്കൽ താനെ അടങ്ങും.
കളിയാക്കാൻ ഒരാൾ ശ്രമിക്കുമ്പൊൾ അയാൾ പറയുന്നത് ശ്രദ്ധിക്കാതെ അവർ പറയുന്ന കാര്യവുമായി ബന്ധമില്ലാത്ത മറ്റേതെങ്കിലും കാര്യം സംസാരിച്ചു തുടങ്ങുക. നിങ്ങളുടെ ശ്രദ്ധ കിട്ടുന്നില്ല നിങ്ങൾ വൃണപ്പെടുന്നില്ല നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ കൺട്രോളിലാണ് എന്ന് കണ്ട് കഴിഞ്ഞാൽ അതോടു കൂടി കളിയാക്കുന്നവർ മതിയാക്കും. നിങ്ങൾ ദേഷ്യപ്പെടുക ആണെങ്കിൽ കളിയാക്കുന്നവർ ആണ് ജയിക്കുക. അതു കൊണ്ട് കഴിയുന്നതും റിയാക്ട് ചെയ്യാതിരിക്കുക.
തീരെ നിവൃത്തി ഇല്ലെങ്കിൽ മാത്രം കളിയാക്കുന്ന ആളോടു തുറന്നു പറയുക നിങ്ങൾക്ക് എത്ര മാത്രം ഫീൽ ചെയ്തു എന്ന്. എന്നിട്ടും തുടരുകയാണെങ്കിൽ നിങ്ങൾ അവിടെ നിന്ന് മാറി പോവുകയും സ്കൂളിൽ ആണെങ്കിൽ ടീച്ചറിന്റെയോ പ്രിൻസിപ്പലിന്റെയൊ ശ്രദ്ധയിൽ കൊണ്ടു വരിക. സെക്സ്, മതം, ജാതി എന്നീ പേരുകളിൽ കളിയാക്കിയാൽ നിയമ സഹായം തേടാനും കഴിയും.
ചില ചെറിയ കളിയാക്കലുകൾ ഒക്കെ തമാശയായി കണ്ട് ആസ്വദിക്കാൻ നമുക്കും കഴിയണം. ഏതെങ്കിലും തരത്തിൽ വേദന സഹിക്കേണ്ട കാര്യം നിങ്ങൾക്കില്ല. ബഹുമാനപൂർവ്വം അങ്ങോട്ടും ഇങ്ങോട്ടും പെരുമാറുക എന്നതാണ് ഏറ്റവും ഉചിതം

No comments:
Post a Comment