പ്രണയമാണ് എനിക്ക് നിന്നോട് (i am in love with you) -
മനുഷ്യൻ എന്തു കാര്യം ചെയ്യുമ്പോഴും അതിൽ തന്റെ ശരീരവും മനസ്സും ഏകാഗ്രമാക്കി ചെയ്യുമ്പോഴാണ് സർഗ്ഗാത്മ സൃഷ്ടികൾ (Creativity) ഉണ്ടാകുന്നത്. മനുഷ്യൻ അവന്റെ ഉള്ളിൽ ഉള്ള ആഗ്രഹ (desire) പൂർത്തീകരണത്തിന് വേണ്ടിയാണ് എപ്പോഴും ശ്രമിക്കുന്നത്. തന്റെ ഉള്ളിൽ ആവിർഭവിക്കുന്ന ആ ത്വരയാണ് പലപ്പോഴും ലോകത്തിന് തന്നെ മാതൃകയാവുന്ന സർഗ്ഗാത്മ സൃഷ്ടികളായി പുറത്തു വരുന്നത്. ഇത്തരം സൃഷ്ടികൾ ബൗദ്ധിക മണ്ഡലത്തിൽ ഉണ്ടാകുന്നതിനെക്കാൾ (intelligence) തീക്ഷ്ണമായ ( passion) ഭാവനകളിൽ നിന്നും ചിന്തകളിൽ നിന്നും ഉണ്ടാകുന്നവയായിരിക്കും.
നമ്മുടെ മനസ്സിൽ ഇത്തരം ചിന്തകളും ഭാവനകളും ഉണ്ടാകുമ്പൊൾ നാം മിക്കവാറും ഏകാന്തതയിലായിരിക്കും (lonely ). ഏകാന്തതയിലാകുമ്പൊൾ നാം നമ്മുടെ ചിന്തകളിലേക്കും ഭാവനകളിലേക്കും കടക്കും. അതിന് തീക്ഷ്ണത കൈ വരുന്നത് നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന തീക്ഷ്ണമായ വികാരങ്ങളിൽ നിന്നാണ്. തീക്ഷ്ണതയോടെ ചെയ്യുന്ന പ്രവർത്തികൾ എപ്പോഴും സർഗ്ഗാത്മമായിരിക്കും.
കൂടുതൽ പറഞ്ഞ് കാടു കയറുന്നില്ല. പറയുന്ന കാര്യങ്ങൾ വേണ്ട വിധം മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ അത് അറു ബോറാകും. ഒരു ഉദാഹരണ സഹിതം പറയാം. സ്കൂളിൽ നിന്ന് കൂട്ടുകാരുമൊത്ത് ടൂർ ( tour ) പോകുന്നു വീഗാ ലാൻഡിലേക്ക്. അതിയായി ആഗ്രഹിച്ചതാണ്. ടീച്ചർ ക്ലാസിൽ ഇക്കാര്യം പറഞ്ഞപ്പോൾ തൊട്ട് മനസ്സിൽ ഒരു ചാഞ്ചാട്ടമായിരുന്നു. വീട്ടിൽ നിന്ന് അച്ഛനമ്മമാരുടെ അനുവാദം വാങ്ങണം, കൂട്ടുകാരുമായി Busൽ അടിച്ചു പൊളിക്കണം, വീഗാ ലാൻഡിൽ സുഹൃത്തുക്കളുമായി കറങ്ങി നടക്കുന്നു ഈ ചിന്തകൾ ഒക്കെ മനസ്സിൽ വന്നു. അതിനു വേണ്ടി ഒരു പാട് ആഗ്രഗിച്ചു. രാത്രി സ്വപ്നത്തിൽ വരെ അതായിരുന്നു ചിന്ത. എത്ര തീക്ഷ്ണമായിരുന്നു ആ കുട്ടിയുടെ ആഗ്രഹങ്ങൾ. എത്രത്തോളം മനസ്സ് തീക്ഷ്ണമായി ആഗ്രഹിക്കുന്നോ അത്രത്തോളം നാം അതിന് വേണ്ടി കഷ്ടപ്പെടുന്നു. വീട്ടിൽ വന്ന് കാര്യം അവതരിപ്പിച്ചു അച്ഛനോടും അമ്മയോടും. അടുത്ത ആഴ്ച നടക്കുന്ന ടെസ്റ്റിന് നല്ല മാർക്ക് വാങ്ങിയാൽ വിടാം എന്ന് അവർ മറുപടി നല്കി. എത്രത്തോളം തീക്ഷ്ണതയോടെ ആ കുട്ടി ടൂറിനു പോകാൻ ആഗ്രഹിക്കുന്നോ അത്രത്തോളം അവൻ അതിന് വേണ്ടി ശ്രമിക്കും. അവന്റെ മനസ്സിലെ തീക്ഷ്ണതയിൽ നിന്നുണ്ടാകുന്ന അവന്റെ പഠിക്കാനുള്ള ശ്രമവും അതിൽ അവന് ലഭിക്കുന്ന മാർക്ക് സർഗ്ഗാത്മകമായ പ്രവർത്തനത്തിൽ നിന്നുണ്ടായതാണ്. കാരണം ആ പ്രവർത്തനത്തിനു അത്രയും തീക്ഷ്ണത ഉണ്ടായിരുന്നു. തീക്ഷ്ണമായ ആ ആഗ്രഹം മൂലമുള്ള പ്രവർത്തനത്തിൽ അവൻ അവനിലുള്ള തന്റെ എല്ലാ കഴിവും അവൻ പഠിത്തത്തിൽ ഉപയോഗിച്ചു. അവൻ നല്ല മാർക്ക് വാങ്ങി. അവൻ ആഹ്ലാദിച്ചു ടൂറിനുള്ള തയ്യാറെടുപ്പ് തുടങ്ങി'
എന്നാൽ ടൂർ പോകുന്ന തലേന്ന് റോഡിൽ വച്ച് അവന് ഒരപകടം (accident) സംഭവിച്ചു . അവന്റെ കാലിന് താഴെയായി എല്ലിന് പൊട്ടൽ ഉണ്ട്. ആശുപത്രിയിൽ പോയി കാലിൽ പ്ലാസ്റ്റർ ഇടേണ്ടി വന്നു. അവന്റെ സ്കൂളിലെ അവസാന വർഷമായിരുന്നു. അവൻ വളരെയധികം ആഗ്രഹിച്ചതാണ്. അവൻ കടുത്ത നിരാശയിലായി. വീട്ടിൽ വന്ന് അവൻ കുറെ കരഞ്ഞു പിന്നെ ഉറങ്ങി പോയി. സ്കൂളിലെ ബാക്കി വിദ്യാർത്ഥികളെല്ലാം ടൂർ പോയി. അവന്റെ സുഹൃത്തുക്കൾ ടൂറിനു പോയ ശേഷം അവനോട് വന്ന് വിശേഷങ്ങൾ പറഞ്ഞു. നിരാശയുടെ നടുവിലായ അവൻ തന്റെ ഏകാന്തതയിൽ ഇരുന്ന് ഒരു മനോഹരമായ ചിത്രം വരച്ചു. ഇവിടെയാണ് സർഗ്ഗശേഷി ഉണരുന്നത്.
തീക്ഷ്ണമായ ആഗ്രഹങ്ങളും നഷ്ടങ്ങളും നമ്മുടെ ഉള്ളിലെ ഏകാന്തതയുടെ വാതായനങ്ങൾ തുറക്കും. ആ ഏകാന്തതയിലാണ് നമ്മുടെ ചിന്തകളും ഭാവനകളും ഉണരുന്നത്. അവിടെ നിന്നാണ് തീവ്രമായ സർഗ്ഗാത്മകമായ പ്രവർത്തികൾ ഉണ്ടാകുന്നത്. അതു കൊണ്ട് നമുക്ക് ഏകാന്തതയെ പ്രണയിക്കാം ( fall in love with your loneliness). ആ ഏകാന്തതയിൽ നമ്മുടെ ചിന്തകളെയും ഭാവനകളെയും ഉണർത്തി സർഗ്ഗാത്മമായ പ്രവർത്തികളിലേക്ക് കടക്കാം.

No comments:
Post a Comment