വാർദ്ധക്യത്തിലെ മാനസിക പ്രശ്‌നങ്ങൾ (geriatric psychology) -
ഇന്ന് ഒട്ടു മുക്കാൽ വരുന്ന വാർദ്ധക്യ രോഗികൾ നേരിടുന്ന മാനസിക പ്രശ്നങ്ങളിൽ പ്രധാനം ഇവയാണ് - 1.ഒറ്റപ്പെടൽ (loneliness)
2. ഉത്കണ്ഠ ( anxiety)
3. വിഷാദം (depression) എന്നിവയാണ്.
വാർദ്ധക്യത്തിലേക്ക് കടക്കുമ്പൊൾ ശാരീരിക അസ്വസ്ഥതകളും അസുഖങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും അവയെക്കാളേറെ അവരുടെ അസുഖങ്ങള തീവ്രതയിലേക്ക് നയിക്കുന്നത് മാനസികമായി അവരിൽ ഉണ്ടാകുന്ന ഈ മൂന്നു അസ്വസ്ഥതകളാണ്.
ഒറ്റപ്പെടൽ (loneliness) - നമ്മുടെ നാട്ടിൽ സർവ്വീസിൽ ഇരുന്ന് റിട്ടയർ ചെയ്യുന്ന ഒട്ടു മുക്കാൽ പേരിലും ഉണ്ടാകുന്ന പ്രധാന മാനസിക വെല്ലുവിളികളിൽ ഒന്നാണ് ഇത്. ജോലിയിൽ വ്യാപ്രതനായി ഇരിക്കുന്നിടത്തൊളം ഇവരിൽ ആത്മവിശ്വാസം കാണും. പക്ഷെ റിട്ടയർ ചെയ്യുകയൊ ദീർഘ കാലം പുറം രാജ്യങ്ങളിൽ ജോലി ചെയ്ത് നാട്ടിൽ എത്തിയ ശേഷമൊ അതുമല്ലെങ്കിൽ ഏതെങ്കിലും ശാരീരിക അസ്വസ്ഥതകൾ മൂലം വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ കഴിയാത്തവർ എന്നിവരാണ് ഭൂരിഭാഗവും. ഇങ്ങനെയുള്ളവരെ ഒറ്റപ്പെടുത്തൽ വല്ലാതെ തളർത്തും. പുറം ലോകവുമായുള്ള ഇവരുടെ ബന്ധം അറ്റു പോകുന്നതോടെ ഇവർ മാനസികമായി വിഷാദ അവസ്ഥയിലേക്കും കൂടുതൽ ശാരീരിക അസ്വസ്ഥതകളിലേക്ക് കൂപ്പു കുത്തുകയും ചെയ്യുന്നു. ഇവരുടെ ദീർഘ നാളത്തെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താൻ നമുക്ക് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. ഇങ്ങനെയുള്ളവരുടെ പുനരധിവാസം വളരെ കൂലങ്കഷമായി ആലോചിക്കേണ്ട ഒന്നാണ്. ഇത്തരത്തിൽ ഉള്ളവർ റിട്ടയർ ചെയ്തു കഴിയുമ്പൊഴെക്കും മക്കളെ വിവാഹം കഴിച്ച് അയക്കുകയും ജീവിത പങ്കാളിയുടെ നഷ്ടപ്പെടൽ ഒക്കെ കൂടുതൽ ഒറ്റപ്പെടുത്തലിലേക്ക് നയിക്കും. നമ്മുടെ യുവതലമുറ അവരുടെ പ്രാരാബ്ദവുമായി പരക്കം പായുമ്പോൾ അവർക്ക് വേണ്ടി കഷ്ടപ്പെട്ട മുൻ തലമുറയെ മറന്നു പോകുകയാണ്. ചിലർ തങ്ങളുടെ മക്കളുമായി പൊരുത്തപ്പെടാൻ കഴിയാതെ ഒറ്റപ്പെടുന്നവരുമുണ്ട്. എന്നാൽ വീട്ടിൽ ഒരു സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് എല്ലാവരുമായി നല്ല ബന്ധവും സ്ഥാപിക്കാൻ കഴിഞ്ഞാൽ ഇത്തരം ഒറ്റപ്പെടുത്തലുകളിൽ നിന്ന് കുറെയൊക്കെ ഒഴിവാകാം. എത്ര വലിയ ജോലിയിൽ ആണെങ്കിലും എത്ര തിരക്കിൽ ആണെങ്കിലും കുടുംബത്തോടൊപ്പം നല്ല രീതിയിൽ സമയം ചിലവിടാൻ സാധിച്ചാൽ വാർദ്ധക്യത്തിൽ നമ്മുടെ മക്കൾ നമ്മളൊടൊപ്പം കാണും .
ഉത്കണ്ഠ ( anxiety)- അമിതമായ ഉത്കണ്O വാർദ്ധക്യത്തിൽ ഉണ്ടാകാം. ശാരീരികമായ തളർച്ചയിൽ നിന്ന് തന്നെ കൊണ്ട് ഇനി മറ്റു ജോലികൾ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നും തനിക്ക് എന്തോ മാറാ രോഗം വരും എന്നൊക്കെയുള്ള ഉത്കണ്O അവരെ വിഷാദത്തിലേക്ക് നയിക്കുന്നു. സ്നേഹപൂർണ്ണം ഇവർക്ക് ആത്മവിശ്വാസം പകർന്നു നല്കുകയാണ് വേണ്ടത്. അവരുടെ ഉത്കണ്ഠയെയും ആകുലതകളെയും മനസ്സിലാക്കി അവരൊട് സ്നേഹത്തോ ടെയും സൗമ്യമായും ഇടപെടാം.
വിഷാദം (Depression) - വിഷാദ രോഗത്തിലേക്ക് കടക്കുന്നവരാണ് ഭൂരിഭാഗവും. ഒന്നും മിണ്ടാതിരിക്കുക, സ്വന്തം കാര്യങ്ങൾ പോലും ശ്രദ്ധിക്കാതിരിക്കുക, അമിതമായ ഉറക്കം, പുറത്തോട്ടിറങ്ങാനും മറ്റുള്ളവരുമായി ഇടപെടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, നടക്കാൻ ബുദ്ധിമുട്ടുക, താൻ മറ്റുള്ളവർക്ക് ഒരു ഭാരമായി എന്ന ചിന്ത, കാര്യകാരണമില്ലാതെ ശരീരം മുഴുവൻ വേദന ഇതൊക്കെ വാർദ്ധക്യത്തിലേക്ക് കടക്കുന്നവരിൽ വിഷാദത്തിന്റെ ലക്ഷണങ്ങളാണ്. എപ്പൊഴും മരണത്തെ കുറിച്ചും ആത്മഹത്യയെ കുറിച്ചും ചിന്തിക്കുക മരുന്ന് കഴിക്കാതിരക്കുക അല്ലെങ്കിൽ മറന്നു പോവുക ഇതൊക്കെ ഇവരിൽ കാണുന്ന വിഷാദ ലക്ഷണങ്ങളാണ്.
വിഷാദ രോഗത്തിലേക്ക് കടക്കുന്നവരെ അവഗണിക്കുന്നതിന് പകരം അവരെ കൊണ്ട് ചെറിയ ചെറിയ ജോലികളും ഉത്തരവാദിത്തങ്ങൾ നല്കുക എന്നതാണ് . അവരെ വീട്ടിനുള്ളിലെ നാലു ചുമരുകൾക്കുള്ളിൽ നിന്ന് പുറത്തു കൊണ്ടു വരാൻ ശ്രമിക്കുകയാണ് വേണ്ടത്. മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സ് കണ്ടെത്തുകയും സ്വന്തമായി ഒരു ഹോബി കണ്ടെത്തി അതിൽ കൂടുതലായി ഇടപെടുകയും മനസ്സിന് സന്തേഷം തോന്നുന്ന പ്രവർത്തകളിൽ ഏർപ്പെടുന്നതും ജീവിതത്തെ ദിനചര്യ ഉള്ള ദിനമാക്കി മാറ്റിയാൽ വാർദ്ധക്യവും നമുക്ക് സന്തോഷ ത്തൊടെ നേരിടാം. എല്ലാത്തിനുമുപരി കുടുംബത്തിലെ അംഗങ്ങളുടെ സ്‌നേഹവും പരിഗണനയുമാണ് ഇവർക്ക് വേണ്ടത് .

No comments:
Post a Comment